വൈകിട്ട് നടക്കാനിറങ്ങിയതായിരുന്നു സ്ത്രീ
മുംബൈ: മരത്തിന്‍റെ ചില്ല വീണ് വൃദ്ധക്ക് ദാരുണാന്ത്യം. മുംബൈയിലെ വോക്കേശ്വറില്‍ തിങ്കളാഴ്ചയാണ് സംഭവം. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊണ്ണൂറ്റൊന്ന് കാരിയായ ലീല ഗോകുല്‍ ദാസ് സുഖി വൈകിട്ട് നടക്കാനിറങ്ങിയതായിരുന്നു. ഇരുപത്തിരണ്ട് അടി ഉയരത്തില്‍ നിന്നാണ് മരത്തിന്‍റെ ചില്ല വീണത്.
അപകടത്തെ തുടര്‍ന്ന് ഗുരതര പരിക്കേറ്റ വൃദ്ധയെ ഉടനടി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഇവരെ ജിറ്റി ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ചൊവ്വാഴ്ച രാവിലെ മരണം സംഭവിച്ചു.
വൈകിട്ട് എഴുമണിക്കാണ് വൃദ്ധ നടക്കാനിറങ്ങിയത്. 22 അടി ഉയരത്തില്‍ നിന്നാണ് മരത്തിന്‍റെ ചില്ല വീണത്. സഹോദരന്‍റെയും സഹോദരിയുടെയും കൂടെ താമസിച്ച് വരികയായിരുന്നു ഇവര്‍.
