മുംബൈ: പ്രഭാത നടത്തിനിടയില്‍ തെങ്ങ് തലയില്‍ വീണ് മുന്‍ ദൂരദര്‍ശന്‍ അവതാരകയ്ക്ക് ദാരുണാന്ത്യം. മുംബൈ സ്വദേശിനിയായ കഞ്ചന്‍ രഘുനാഥാണ് മരണമടഞ്ഞത്. റോഡിനു സമീപം നിന്നിരുന്ന തെങ്ങ് അപ്രതീക്ഷിതമായി തലയില്‍ പതിക്കുകയായിരുന്നു. മുംബൈയിലെ സ്വസ്തി പാര്‍ക്കിനു സമീപം വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

അപകടത്തില്‍ തലയ്ക്ക് സാരമായ് പരിക്കേറ്റ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മൂന്ന് മണിയോടെ മരണപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കഞ്ചന്‍ രഘുനാഥാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്.  റോഡിലേക്ക് നില്ക്കുന്ന മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കാത്ത ബോംബെ മെട്രേ കോര്‍പ്പറേഷന്‍റെ അനാസ്ഥയാണ് മരണകാരണമെന്ന് ഭര്‍ത്താവായ രചത് നാഥ് ആരോപിച്ചു. യോഗ പരിശീലകയായ കഞ്ചന്‍ രഘുനാഥ് നേരത്തെ ദൂരദര്‍ശനില്‍ ജീവനക്കാരിയായിരുന്നു.