ദില്ലി: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭൂചലനം. ദില്ലിയിലെ ചില പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് പശ്ചാത്തലത്തിൽ ദില്ലിയില്‍ മെട്രോ സർവീസ് നിർത്തിവച്ചു.

ശ്രീനഗറിൽ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. ഓഫീസുകളിൽനിന്നും വീടുകളിൽനിന്നും ജനങ്ങൾ പുറത്തേക്ക് ഇറങ്ങി. നോയിഡ, ഗാസിയാബാദ്, ഗുഡ്ഗാവ്, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ഉണ്ടായ ഭൂകമ്പത്തിന്‍റെ അനുരണമാണ്  ഇന്ത്യയിലും ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കാബൂളിൽ ഉണ്ടായത്. പാക്കിസ്ഥാനിലും ഭൂചലനം ഉണ്ടായതായാണ് റിപ്പോർട്ടുകൾ.