പത്തനംതിട്ട വെച്ചൂച്ചിറയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.
പത്തനംതിട്ട : പത്തനംതിട്ട വെച്ചൂച്ചിറയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. വെച്ചൂച്ചിറ സ്വദേശികളായ രജീഷ്, റോഷൻ, ജോബിൻ എന്നിവരാണ് പിടിയിലായത്. ഫോൺ വിളിച്ചുള്ള സൗഹൃദം മുതലെടുത്തായിരുന്നു പീഡനം
പെൺകുട്ടികൾ ഒന്നിലധികം തവണ പീഡനത്തിനിരയായതായി പൊലീസ് പറയുന്നു. കേസിലെ ഒന്നാംപ്രതി ലാൽരാജ്, പെൺകുട്ടിയെ കയറ്റിക്കൊണ്ടുപോയ ഓട്ടോ ഡ്രൈവർ അമൽ എന്നിവരെ പിടികൂടാനായില്ല
ഒരു കുട്ടി സ്കൂളിൽ വരാതിരുന്നതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ നടത്തിയ അന്വേഷണത്തിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സ്കൂൾ അധികൃതര്‍ ചൈൽഡ് ലൈൻ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. ഇതിൽ ഒരു കുട്ടിയുമായി ഓട്ടോ ഡ്രൈവര്‍ ഉണ്ടാക്കിയ സൗഹൃദം മുതലെടുത്താണ് മറ്റ് പെൺകുട്ടികളെ വശത്താക്കുന്നതും പീഡനത്തിന് ഇരയാക്കുന്നതും എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
ഒരുമാസത്തോളമായി പെൺകുട്ടികൾ പീഡനത്തിനിരയാകുന്നുണ്ടെന്നാണ് മൊഴിയെടുപ്പിൽ നിന്ന് മനസിലായതെന്ന് പൊലീസ് പറയുന്നു. തിരുവല്ല ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല
