ഇടുക്കി: ഇടുക്കി അടിമാലിയിൽ ആദിവാസി സ്ത്രീയെ മർദ്ദിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. വാളറ പാട്ടറുമ്പ് കോളനിയിലെ രവിയാണ് പിടിയിലായത്. പ്രസവം കഴിഞ്ഞ് 14 ദിവസം മാത്രമായ ഭാര്യ വിമലയെ വ്യാഴാഴ്ച രാത്രിയാണ് രവി ക്രൂരമായി മർദ്ദിച്ചത്.