ആദിവാസി യുവതി കെ.എസ്.ആർ.ടി.സി ബസിൽ പ്രസവിച്ചു

First Published 17, Mar 2018, 10:59 AM IST
tribal woman gave birth in ksrtc bus at wayanad
Highlights
  • അമ്മയും കുഞ്ഞും സ്വകാര്യ ആശുപത്രിയിൽ

വയനാട്: വയനാട്ടില്‍ ആദിവാസി യുവതി കെ.എസ്.ആർ.ടി.സി ബസിൽ കുഞ്ഞിന് ജന്മം നല്‍കി. അമ്പലവയൽ നെല്ലറച്ചാൽ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസിൽ പ്രസവിച്ചത്. കോഴിക്കോട് നിന്നും ബത്തേരിക്ക് വരികയായിരുന്ന കവിത കൽപറ്റയ്ക്ക് സമീപത്താണ്  ബസ്സില്‍ പ്രസവിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്കെത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അമ്മയും കുഞ്ഞും സ്വകാര്യ ആശുപത്രിയിൽ പരിചരണത്തിലാണ്.

loader