പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ബി.ജെ.പി. ഹർത്താൽ. മണ്ണാർക്കാട് നിയോജക മണ്ഡലത്തിലാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വ്യാഴാഴ്ചയാണ് മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ ആദിവാസി യുവാവിനെ അക്രമിച്ചത്. പൊലീസിലേല്‍പ്പിച്ച യുവാവ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.