എറണാകുളം: നേര്യമംഗലത്ത് ആദിവാസികളെ ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. മാമലക്കണ്ടം സ്വദേശികളാണ് ഊന്നുകല്‍ പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നേര്യമംഗലത്തെ ആദിവാസി പുനരധിവാസകോളനിയിലെത്തിയ എട്ടംഗസംഘം കോളനി നിവാസികളായവരെ ആക്രമിക്കുകയായിരുന്നു.

ഊരുമൂപ്പന്‍ ബാബു ഉള്‍പ്പെടെ അഞ്ച് പേര്‍ ആക്രമണത്തിനിരയായി. കുത്തേറ്റ രണ്ട് പേര്‍ക്ക് സാരമായ പരിക്കുണ്ട്. ഇവര്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കോളനിയിലെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്

മാമലക്കണ്ടം സ്വദേശികളായ ബെന്നി, കണ്ണന്‍, അജിത്, ഷൈമോന്‍ എന്നിവരാണ് പിടിയിലായത്. സംഘത്തിലെ നാല് പേര്‍ കൂടി ഇനിയും പിടിയിലാകാനുണ്ട്.ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കി.