മധുവിന്‍റെ കൊലപാതകം: 11 പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി

First Published 3, Mar 2018, 1:23 PM IST
Tribe Man Madhu Murder
Highlights
  • മധുവിന്‍റെ കൊലപാതകം: 11 പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷണം ആരോപിച്ച് തല്ലിക്കൊന്ന കേസിലെ 11 പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഏഴ് ദിവസത്തേക്കാണ്  പ്രതികളെ കസ്റ്റഡിയിൽ വിട്ടത്.  16 പ്രതികളിൽ 11 പേർക്കായാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. മണ്ണാർകാട് പ്രത്യേക കോടതി ആണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടു നൽകിയത്.

ഫെബ്രവരി 22നാണ് അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ മധുവിനെ പിടികൂടി മര്‍ദ്ദിച്ച ശേഷം പൊലീസിൽ ഏല്പിച്ചത്. തലയ്ക്ക് മര്‍ദ്ദനമേറ്റ മധു പൊലീസ് ജീപ്പില്‍ വച്ച് മരിക്കുകയായിരന്നു. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. 
പലചരക്ക് കടയിൽ നിന്നും മോഷണം നടത്തിയെന്നാരോപിച്ചായിരുന്നു നാട്ടുകാർ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയത്.

loader