മലപ്പുറം: മുസ്ലിം വിവാഹമോചന സമ്പ്രദായ തലാഖിന് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി കോടതി തള്ളി. ഇസ്ലാമിക നിയമപ്രകാരം വ്യക്തമായ കാരണം വേണമെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. മലപ്പുറം കുടുംബകോടതിയുടേതാണ് നടപടി.
തലാഖിനു മുന്നോടിയായി പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥശ്രമം നടന്നതായി തെളിയിക്കാൻ ഭർത്താവിനു കഴിഞ്ഞില്ല. ഇതേതുടർന്നാണ് കോടതി തലാഖിന് അനുമതി നിഷേധിച്ചത്.
