ദില്ലി: മുത്തലാഖ് നിയമവിരുദ്ധമല്ലെന്ന് സുപ്രീംകോടതി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്ന് വിധിപ്രസ്‌താവത്തില്‍ കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധിയോടെ മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തിനാണ് തിരിച്ചടിയേറ്റത്. ഇതുസംബന്ധിച്ച മുസ്ലീം സംഘടനകളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ മുസ്ലീം വിവാഹമോചനത്തിനായി പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ആറുമാസത്തിനകം നിയമം കൊണ്ടുവരണമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഈ ആറുമാസക്കാലത്തേക്ക് മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ഒഴിവാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുസ്ലീം വ്യക്തിനിയമത്തിന് ഭരണഘടനയുടെ പരിരക്ഷയുണ്ടെന്ന് കോടതി വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 15, 21, 25 അനുച്ഛേദങ്ങള്‍ അനുസരിച്ചുള്ള പരിരക്ഷയുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് നിര്‍ണായക വിധി പ്രസ്‌താവിച്ചത്.