അലഹബാദ്: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. മുസ്ലീം സ്ത്രീകളുടെ അവകാശലംഘനമാണ് മുത്തലാഖെന്ന് കോടതി പരാമര്‍ശിച്ചു. വ്യക്തിനിയമ ബോർഡ് ഭരണഘടനയ്ക്ക് മുകളിലല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സുപ്രീംകോടതി  മുത്തലാഖ് സംബന്ധിച്ചുള്ള കേസ് പരിഗണിക്കാന്‍ ഇരിക്കെയാണ് അലഹബാദ് ഹൈക്കോടതിയുടെ പരാമര്‍ശം.