ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതിയിൽ നിന്ന് അനൂകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമൂഹിക പ്രവർത്തക തൃപ്തി ദേശായി. ആരാധനയ്ക്കു വേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടത്തിലെ നാഴികക്കല്ലാകും വിധിയെന്നാണ് പ്രതീക്ഷിക്കുന്നത്.
മുംബൈ: ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതിയിൽ നിന്ന് അനൂകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമൂഹിക പ്രവർത്തക തൃപ്തി ദേശായി. ആരാധനയ്ക്കു വേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടത്തിലെ നാഴികക്കല്ലാകും വിധിയെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തിമ വിധി സാമൂഹിക മാറ്റത്തിന് തുടക്കമിടുമെന്നും തൃപ്തി ദേശായി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിലക്കുകൾ മറികടന്ന് ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കുമെന്ന് പറഞ്ഞ സാമൂഹിക പ്രവർത്തകയാണ് തൃപ്തി ദേശായി.
