'ത്രിപുരയില്‍ സ്വന്തം വീട്ടില്‍ താമസിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് പണം കൊടുക്കണം'

First Published 11, Mar 2018, 1:39 PM IST
tripura bjp workers attack against cpm workers
Highlights
  • 'ത്രിപുരയില്‍ സ്വന്തം വീട്ടില്‍ താമസിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് പണം കൊടുക്കണം'

അഗര്‍ത്തല: ത്രിപുരയിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ തുടങ്ങിയ ബിജെപി പ്രവർത്തകരുടെ ആക്രമണങ്ങളെ തുടർന്ന് നുറുകണക്കിന് സിപിഎം പ്രവർത്തകർ അന്യജില്ലകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ പലരും ഇപ്പോൾ താമസിക്കുന്നത് സിപിഎം ഓഫീസുകളിലാണ്. വനിതാ അംഗങ്ങളെയും ഭീഷണിപ്പെടുത്തുന്ന അവസ്ഥ എത്തിയതോടെ പാർട്ടി പ്രവർത്തനം പോലും നടത്താൻ കഴിയാത്ത അവസ്ഥയിലാണ് സിപിഎം.

മൂന്നാം തീയതി മുതൽ ഞാൻ പാർട്ടി ഓഫീസിലാണ് താമസിക്കുന്നത്.വീട്ടിലേക്ക് തിരിച്ചു ചെന്നാൽ എന്നെ കൊല്ലുമന്നാണ് ബിജെപിക്കാർ അച്ഛനെ ഭീഷണിപ്പെടുത്തിയിരിക്കുന്നതെന്ന് പാര്‍ട്ടി ഓഫീസിലേക്ക് താമസം മാറ്റേണ്ടി വന്ന അഭിജിത്ത് ദേബ് നാഥ് പറഞ്ഞു. 

അയ്യായിരത്തോളം പേർ ഇവിടെ ബിജെപി നേതാക്കൾക്ക് പണം കൊടുത്തിട്ടുണ്ട്. സ്വന്തം വീട്ടിൽ താമസിക്കാൻ ഒന്നര ലക്ഷം രൂപ വരെ കൊടുത്തവരുണ്ടെന്ന് സി പി എം ബൊലോണിയ സബ് ഡിവിഷൻ സെക്രട്ടറിയും പറയുന്നു.
 

loader