തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകനെ ആക്രമിച്ചത് ആർ എസ്എസ് പ്രവർത്തകന്റെ കൊലക്കുള്ള പകരം വീട്ടലെന്ന് പൊലീസ്. സിപിഎം പ്രവർത്തകൻ സാജുവിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി ജയശങ്കർ, ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കൊല്ലപ്പെടുന്പോള്‍ ഒപ്പമുണ്ടായിരുന്നയാളാണ്

ആറു മാസം മുന്പ് ശ്രീകാര്യത്ത് ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിനെ സി.പി.എമ്മുകാരായ അക്രമികള്‍ കൊലപ്പെടുത്തിയതെന്ന് ജയശങ്കറിന്‍റെ മുന്നിലിട്ടാണെന്ന് പൊലീസ് പറയുന്നു . ജയശങ്കറിനെ കൂടാതെ സുമേഷ്, വിഘ്നേഷ് എന്നാ ആർഎസ്എസ് പ്രവർത്തകരും അറസ്റ്റിലായിട്ടുണ്ട്. ഇനി അഞ്ചുപേരെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറയുന്നു.പ്രതികള്‍ ഉപയോഗിച്ച് ആയുധങ്ങളും ബൈക്കും കേരളദിപത്യപുരത്ത് നിന്ന് പൊലീസ് കണ്ടെത്തി.

 പക്ഷെ അന്വേഷണം തൃത്പതി കരമല്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആക്ഷേപം. യഥാർത്ഥ പ്രതികളെ പിടികൂടിയിട്ടില്ല. ആർഎസ്എസ് ജില്ലാ നേതൃത്വം നേരിട്ട് ആസൂത്രണം ചെയ്ത ആക്രണമായിട്ടും നേതാക്കളിലേക്ക് അന്വേഷണം പോകുന്നില്ലെന്നുമെന്നാണ് സിപിഎം പരാതി.