തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ വേദിയില്‍ വച്ച് ഫ്ളാഷ്‌മൊബ് നടത്തിയ മലപ്പുറം സ്വദേശിനി ജസ്‌ല മാടശ്ശേരിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തവരുടെ പേരില്‍ പോലീസ് കേസെടുത്തു. 

ജസ്‌ലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കൊപ്പം ജസ്‌ല കൈമാറിയ വീഡിയോകളിലും സ്‌ക്രീന്‍ഷോട്ടുകളിലും ഉള്‍പ്പെട്ട ഒന്‍പത് പേര്‍ക്കെതിരെയാണ് പോലീസ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ അപവാദപ്രചരണം നടത്തിയതിനുള്ള വകുപ്പുകളും, ഐടി ആക്ടിലെ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.