തിരുവനന്തപുരം: നേമം കല്ലിയൂരിൽ മധ്യവയസ്ക്കനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.പുന്നമൂട് വാറുവിളാകത്ത് വീട്ടിൽ രവീന്ദ്രൻ (45) നെയാണ് വീടിന് പുറകിൽ മരിച്ച നിലയിൽ കണ്ടത്. എആര്‍ ക്യാമ്പിലെ പാചകക്കാരനാണ് മരിച്ച രവീന്ദ്രൻ.
ഞായറാഴ്ച വൈകുന്നേരം ആറരയ്ക്കാണ് രവീന്ദ്രനെ മരിച്ച നിലയിൽ ഒരു ബന്ധു കണ്ടത്. സംഭവ സമയത്ത് വീട്ടിലാരുമില്ലായിരുവെന്ന് പോലീസ് പറഞ്ഞു. അജിതയാണ് ഭാര്യ. മനു, മഞ്ജു എന്നിവരാണ് മക്കള്‍. രവീന്ദ്രന്‍റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
