നല്ല പൂന്തോട്ടവും കുളവും മീനുകളുമൊക്കെയാണ് തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിന്‍റെ പ്രത്യേകത
തിരുവനന്തപുരം: ജയില് കണ്ടാല് പേടി തോന്നുന്ന കാലം മാറി.നല്ല പൂന്തോട്ടവും കുളവും മീനുകളുമൊക്കെയാണ് തിരുവനന്തപുരം സ്പെഷ്യല് സബ് ജയിലിന്റെ പ്രത്യേകത. പൂന്തോപ്പ് തീര്ത്തത് തടവുകാരാണ്. രണ്ടു കുളവും മീനുകളും പക്ഷികളുടെ പ്രതിമകളുമൊക്കെയായി നല്ല കാഴ്ചയാണ് ജയിലിന്റ പരിസരത്ത്. ജയില് മേധാവി ആര്.ശ്രീലേഖയാണ് പൂന്തോട്ടം ഉദ്ഘാടനം ചെയ്തത്.ചപ്പാത്തിക്കും പച്ചക്കറികൃഷിക്കും കളിപ്പാട്ട നിര്മ്മാണത്തിനും പിറകെയാണ് പുതിയ ആശയമായി പൂന്തോട്ടം. സ്പെഷ്യല് ജയിലിലെ സൗന്ദര്യവല്ക്കരണം ഇനി മറ്റ് ജയിലുകള്ക്കും മാതൃകയാകും.
