തിരുവനന്തപുരം: സർക്കാർ ഓഫീസിൽ നിന്നു പൊതുവെ പലർക്കും കിട്ടുന്നത് മടുപ്പുള്ള അനുഭവമായിരിക്കും. എന്നാൽ ഒരു തവണ പോയാൽ നിങ്ങൾ ഒരിക്കലും മറക്കാത്തൊരു ഓഫീസുണ്ട് തലസ്ഥാനത്ത്. അതാണ് കരകുളം വില്ലേജ് ഓഫീസ്.

കരകുളം വില്ലേജ് ഓഫീസില്‍ നിങ്ങളെ കാത്തിരിക്കുന്നത് നല്ല അടിപൊളി കെട്ടിടവും കുടിക്കാന്‍ ചൂടുവെള്ളവും കേള്‍ക്കാന്‍ അടിപൊളി എഫ്എം പാട്ടുമാണ്. കാശു കൊടുത്തിരിക്കേണ്ട ഹൈടെക് വിശ്രമ കേന്ദ്രമാണെന്ന് കരുതിയാല്‍ ആരെയും കുറ്റം പറയാനില്ല. കരകുളം വില്ലേജ് ഓഫീസ് ഇങ്ങനെയാണ്. 

സൗകര്യത്തില്‍ മാത്രമല്ല വില്ലേജ് ഓഫീസ് ആവശ്യക്കാരില്‍ മതിപ്പുണ്ടാക്കുന്നത്. കാര്യം നേടാന്‍ ഒരുപാട് നടത്തിക്കുന്ന പണിപറ്റില്ലെന്ന് വില്ലേജ് ഓഫീസര്‍ക്ക് എസ്.എ ജലീലിന് നിര്‍ബന്ധമുണ്ട്. വില്ലേജ് ഓഫീസര്‍ക്കൊപ്പം കട്ടക്ക് നില്‍ക്കാന്‍ എപ്പോഴും തയ്യാറായി മറ്റ് ജീവനക്കാരുമുണ്ട്.