ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അശാസ്ത്രീയമാണെന്ന് വ്യാഖ്യാനിച്ച കേന്ദ്ര മന്ത്രി സത്യപാല്‍ സിങിനെതിരെ ട്വിറ്ററില്‍ ട്രോള്‍ ആക്രമണം. കുരങ്ങ് മനുഷ്യനാവുന്നത് ആരും കണ്ടിട്ടില്ലതിനാല്‍ പരിണാമ സിദ്ധാന്തത്തെ അംഗീകരിക്കാനാവില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ അവകാശവാദം. രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലെയും കോളജുകളിലെയും പാഠ്യപദ്ധതിയില്‍ നിന്നും ഇത് മാറ്റേണ്ടത് ആവശ്യമാണെന്നും മഹാരാഷ്ട്രയില്‍ നടന്ന ആള്‍ ഇന്ത്യ വൈദിക് സമ്മേളനത്തില്‍ സംസാരിക്കവെ കേന്ദ്ര മന്ത്രി പറഞ്ഞു. പ്രമുഖരടക്കമുള്ളവര്‍ മന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിയായ സത്യപാല്‍ സിങ് മുന്‍ ഐപിഎസ് ഓഫീസര്‍ കൂടിയായിരുന്നു. പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതുമായി ബന്ധപ്പെട്ട സത്യപാല്‍ സിങിന്രെ പരാമര്‍ശങ്ങള്‍ നേരത്തെ വിവാദമായിരുന്നു. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ എതിര്‍ത്ത സത്യപാല്‍ സിംഗ് ജീന്‍സ് ധരിച്ചെത്തുന്ന പെണ്ണിനെ ഒരാണും വിവാഹം ചെയ്യില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
