ചെങ്ങന്നൂരില്‍ കിടിലൻ ട്രോൾ പ്രചരണവുമായി ഇടത് മുന്നണി
ചെങ്ങന്നൂര്: ചെങ്ങന്നൂര് ഉപതിരഞ്ഞെടുപ്പില് പ്രചാരണച്ചൂട് കനക്കുന്നു. മണ്ഡലത്തിലുള്ള പ്രചാരണത്തിന് പുറമെ പ്രചാരണ സമൂഹ മാധ്യമങ്ങളിലും സജീവമായതോടെ വേറിട്ട പ്രചാരണ മാര്ഗവുമായി ഇടതുമുന്നണി. യുവാക്കള്ക്കിടയിലും സമൂഹമാധ്യമങ്ങളിലും സജീവമായവരെ ലക്ഷ്യമാക്കി ട്രോളുകളുടെ രൂപത്തിലാണ് ഇടത് മുന്നണി പ്രചാരണം പൊടിപൊടിക്കുന്നത്.
നാടോടിക്കാറ്റിലെ ദാസനും വിജയനും , തലയണ മന്ത്രത്തിലെ മാമുക്കോയ, റാംജി റാവും സ്പീക്കിങിലെ രംഗങ്ങളും എന്തിനേറെ സ്ഫടികത്തിലെ ചാക്കോ മാഷു വരെ ട്രോളുകളില് നിറയുന്നുണ്ട്.





