Asianet News MalayalamAsianet News Malayalam

യെദ്യൂരപ്പ പ്രസംഗത്തിനിടെ കരയുമെന്ന് പ്രവചിച്ച് സോഷ്യല്‍ മീഡിയ

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പാർ‍ലമെന്‍ററി പാർട്ടി യോഗത്തിലും നോട്ട് നിരോധനത്തിന് ശേഷം നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി വിതുമ്പിക്കരഞ്ഞതിനെ ഓർമ്മിപ്പിച്ചാണ് സോഷ്യൽ മീഡിയയിലെ കരച്ചിൽ ട്രോൾമഴ

trolls on karnataka political drama
Author
First Published May 19, 2018, 3:48 PM IST

രണ്ട് ദിവസം മാത്രം ആയുസുണ്ടായ മുഖ്യമന്ത്രിപദം വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പ് യെദ്യൂരപ്പ രാജി വച്ചേക്കുമെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് സോഷ്യൽ മീഡിയയിലെ തത്സമയ ട്രോളുകൾ.

പൊളിയും മുമ്പേ കളംവിടാനാണ് യഡ്ഡിയുടെ പദ്ധതിയെങ്കിൽ ആ പതിമൂന്ന് പേജുള്ള പ്രസംഗം കൃത്യമായ ഇടവേളകളിൽ ഗദ്ഗദകണ്ഠനായേക്കണം എന്ന സൂചനകളും ചേർത്ത് തയ്യാറാക്കിക്കൊടുത്തത് മോദിജി ആയിരിക്കണം എന്ന് ചലച്ചിത്ര നിരൂപകൻ മനീഷ് നാരായണൻ. കരച്ചിനും പ്രത്യേക പരിശീലനം കിട്ടിയിട്ടുണ്ടാകും എന്നാണ് മാധ്യമപ്രവർത്തക മനില സി മോഹൻ കുറിച്ചത്. മുതലക്കണ്ണീരെന്ന് ആരും പറയരുതെന്ന് ഷറഫുദ്ദീൻ മടപ്പള്ളി. ഗദ്ഗദങ്ങൾ പ്രതീക്ഷിക്കാമെന്ന് ജയൻ തെല്ലത്ത്.

ഏതായാലും യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചാൽ പ്രസംഗത്തിനിടെ വിതുമ്പുമെന്ന് പ്രവചനങ്ങളാണ് ഫേസ്ബുക്ക് ഫീഡ് നിറയെ. ചലച്ചിത്ര സന്ദർഭങ്ങളിലെ മീമുകൾ ഉപയോഗിച്ചുള്ള വിതുമ്പൽ ട്രോളുകളും വന്നുതുടങ്ങി.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പാർ‍ലമെന്‍ററി പാർട്ടി യോഗത്തിലും നോട്ട് നിരോധനത്തിന് ശേഷം നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി വിതുമ്പിക്കരഞ്ഞതിനെ ഓർമ്മിപ്പിച്ചാണ് സോഷ്യൽ മീഡിയയിലെ കരച്ചിൽ ട്രോൾമഴ.

Follow Us:
Download App:
  • android
  • ios