ടോള്‍ ബൂത്തിലേക്ക് എസ്‍യുവി എത്തിയതിന് പിറകെ പാഞ്ഞെത്തിയ ട്രക്ക്ഇടിച്ച് കയറുകയായിരുന്നു

രാജസ്ഥാന്‍: ബിയര്‍ ബോട്ടിലുകളുമായി എത്തിയ ട്രക്ക് ടോള്‍ ബൂത്തിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്ക്. രാജസ്ഥാനിലെ കിഷന്‍ഗഡ‍ില്‍ വെളളിയാഴ്ചയാണ് അപകടം. സംഭവം ടോള്‍ ബൂത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജയ്പൂര്‍ - അജ്മീര്‍ ഹൈവേയിലാണ് മൂന്ന് മണിയോടെയായിരുന്നു അപകടം. ട്രക്ക് ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ടോള്‍ ബൂത്തിലേക്ക് എസ്‍യുവി എത്തിയതിന് പിറകെ പാഞ്ഞെത്തിയ ട്രക്ക്ഇടിച്ച് കയറുകയായിരുന്നു. ബിയര്‍ കുപ്പികള്‍ പൊട്ടി കാറിന് മുകളിലേക്ക് വീണു. അപകടത്തില്‍ ടോള്‍ ബൂത്ത് ഭാഗികമായി തകര്‍ന്നു. 

Scroll to load tweet…