സർക്കാർ പരിപാടിയിൽ നിലവിളക്ക് കൊളുത്തുന്നതിനിടെ കോൺഗ്രസിന്‍റെ ദളിത് എംപിയോട് ടിവികെ എംഎൽഎ അപമര്യാദയായി പെരുമാറി. ക്രിസ്റ്റഫർ തിലക് എംപിയുടെ കൈയിൽ നിന്ന് മെഴുകുതിരി വാങ്ങി എൻ വിജി എംഎൽഎ നിലത്തിടുകയായിരുന്നു.
ചെന്നൈ: പ്രധാന സഖ്യകക്ഷിയായ കോൺഗ്രസിന്‍റെ ദളിത് എംപിയെ അവഹേളിച്ച് ടിവികെ എംഎൽഎ. നിലവിളക്ക് തെളിയിക്കാനുള്ള അവസരം വൈകിയതിനു കോൺഗ്രസ് എംപിയോട് ടിവികെ എംഎൽഎ അപമാര്യാദയായി പെരുമാറുകയായിരുന്നു. ക്രിസ്റ്റഫർ തിലക് എംപിയുടെ കൈയിൽ നിന്ന് മെഴുകുതിരി വാങ്ങി എൻ വിജി എംഎൽഎ അത് നിലത്തിട്ടു. ദീപം തെളിക്കാൻ ഒരുങ്ങിയ എംപിയെ വിലക്കിയതിനു ശേഷമായിരുന്നു ഈ നടപടി. സർക്കാർ പരിപാടിയിൽ മന്ത്രി രമേശിന്‍റെ മുന്നിൽ വച്ചായിരുന്നു സംഭവം.
എന്നാല്‍, വിഷയത്തിൽ പ്രതികരിക്കാതെ ക്രിസ്റ്റഫർ തിലക് എംപി മൗനം പാലിക്കുകയാണ്. സംഭവം ആയുധമാക്കിയ ഡിഎംകെ ജാതി വിവേചനമാണെന്നാണ് ആരോപിക്കുന്നത്. ദളിത് ക്രിസ്ത്യാനികളോടുള്ള ടിവികെ സമീപനം വ്യക്തമായെന്ന് പി വിൽസൺ എംപി പറഞ്ഞു. ടിവികെ - കോൺഗ്രസ് പോരിന്‍റെ തുടക്കമെന്നാണ് ശരവണൻ അണ്ണാദുരൈ പ്രതികരിച്ചത്.


