ജാന്‍പൂര്‍: ട്രക്ക് ഡ്രൈവറെ കയ്യേറ്റം ചെയ്ത് ബിജെപി നേതാവ്. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലാണ് ട്രക്ക് ഡ്രൈവര്‍ക്ക് നേരെ അക്രമണം ഉണ്ടായത്. ബിജെപി നേതാവിന്റെ എസ്‍യുവിയില്‍ ട്രക്ക് ഉരസിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവരം പുറത്തായത്.
പെട്രോള്‍ പമ്പിലേയ്ക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ട്രക്ക് എസ്‍യുവിയില്‍ ഉരസിയത്. നേരത്തെ ദേശീയ പാതയില്‍ നേതാവിന്റെ വാഹനത്തെ ട്രക്ക് മറികടന്നിരുന്നു. ട്രക്കിന്റെ ചില്ലുകള്‍ നേതാവ് അടിച്ച് തകര്‍ത്തു. ഡ്രൈവറെ അടിച്ച് നിലത്തിട്ട നേതാവ് നിലത്തിട്ട് ചവിട്ടിയതായും ആരോപണമുണ്ട്.

