തെരഞ്ഞെടുപ്പ് കാലത്ത് ഒബാമ ഭരണകൂടം തന്റെ ഫോണ്‍ ചോര്‍ത്തി എന്ന ഡോണള്‍ഡ് ട്രംപിന്റെ ആരോപണം തള്ളി സെനറ്റ് കമ്മിറ്റി. ട്രംപ് ടവര്‍ നിരീക്ഷിച്ചിട്ടില്ലെന്ന് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍ റിച്ചാര്‍ഡ് ബര്‍ അറിയിച്ചു. നേരത്തെ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി, മുന്‍ ഇന്റലിജന്‍സ് മേധാവി ജെയിംസ് ക്ലാപ്പര്‍, സ്‌പീക്കര്‍ പോള്‍ റയാന്‍ തുടങ്ങിയവര്‍ സമാനമായ വാദങ്ങള്‍ നിരത്തിയെങ്കിലും ഡോണള്‍ഡ് ട്രംപ് ഇവ അംഗീകരിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ റഷ്യ ശ്രമിച്ചുവെന്ന വാദം രാജ്യത്ത് വലിയ രാഷ്‌ട്രീയ കോളിളക്കമാണ് സൃഷ്‌ടിച്ചത്. ബറാക് ഒബാമ ഇത് നിഷേധിച്ചെങ്കിലും ട്രംപ് ആരോപണങ്ങള്‍ തുടരുകയാണ്.