ഉത്തര കൊറിയക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയെ വിരട്ടാന്‍ നോക്കിയാല്‍ കൊറിയ പാഠം പഠിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. കൊറിയ തുടര്‍ച്ചയായി അണുവായുധങ്ങള്‍ വികസിപ്പിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. നേരത്തെ ഉത്തര കൊറിയയില്‍ നിന്നുള്ള കയറ്റുമതി ഐക്യരാഷ്‌ട്രസഭ വിലക്കിയിരുന്നു. തുടര്‍ന്നാണ് ഇരു രാജ്യങ്ങള്‍ക്കിടയിലും വീണ്ടും വാഗ്വാദം ഉണ്ടായത്.