എച്ച് വണ്‍ ബി വിസ മാനദണ്ഡങ്ങൾ കര്‍ശനമാക്കി ട്രംപ് ഭരണകൂടം. ഇനി മുതല്‍ വിസ കാലാവധി മൂന്ന് വര്‍ഷത്തില്‍ താഴെയായിരിക്കും. നിലവില്‍ മൂന്ന് വര്‍ഷമാണ് കാലാവധി. പ്രത്യേക കാലയളവിലേക്ക് മാത്രമെ വിസ അനുവദിക്കൂ.

കമ്പനികൾ ജോലിക്കായി ആളെ അയക്കുമ്പോൾ ജോലി എത്ര സമയം കൊണ്ട് ചെയ്ത് തീര്‍ക്കുമെന്ന് രേഖപ്പെടുത്തണം. അത്രയും സമയത്തേക്ക് മാത്രമേ വിസ നല്‍കുകയുള്ളു. വിസ പുതുക്കാനുള്ള അവസരവും ഉണ്ടാകില്ല.