നികുതി ചുമത്തുന്ന ഉല്‍പ്പന്നങ്ങളുടെ പട്ടിക കൂടി പ്രഖ്യാപിച്ചാണ് ട്രംപിന്റെ നിലപാടുകളോട് ഒരു വിധത്തിലും യോജിക്കാനാവില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചത്.
ബ്രസല്സ്: അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപും യൂറോപ്യന് യൂണിയനും തമ്മില് ശീതയുദ്ധം കടുക്കുന്നു. അമേരിക്കയില് നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പ്പന്നങ്ങള്ക്കും നികുതി ചുമത്തുമെന്ന തീരുമാനമായാണ് ഏറ്റവുമൊടുവില് യൂറോപ്യന് യൂണിന് പ്രഖ്യാപിച്ചത്. യൂറോപ്യന് യൂണിയനില് നിന്ന് അമേരിക്കയിലേക്ക് കൊണ്ടുവരുന്ന ഉരുക്കിനും അലൂമിനിയത്തിനും തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ശക്തമായ തിരിച്ചടിയുമായി യൂറോപ്യന് യൂണിയനും രംഗത്തെത്തിയത്.
നികുതി ചുമത്തുന്ന ഉല്പ്പന്നങ്ങളുടെ പട്ടിക കൂടി പ്രഖ്യാപിച്ചാണ് ട്രംപിന്റെ നിലപാടുകളോട് ഒരു വിധത്തിലും യോജിക്കാനാവില്ലെന്ന് യൂറോപ്യന് യൂണിയന് പ്രഖ്യാപിച്ചത്. തങ്ങളുടെ 28 രാജ്യങ്ങളില് നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക നികുതിയിളവ് നല്കുന്നില്ലെങ്കില് അതേ സമീപനം തിരിച്ചും സ്വീകരിക്കാനാണ് തീരുമാനം. വസ്ത്രങ്ങള്, ചെരുപ്പ്, വാഷിങ് മെഷീന്, മോട്ടോര് സൈക്കിള്, ബോട്ട്, ബാറ്ററി തുടങ്ങിയവയൊക്കെ യൂറോപ്യന് യൂണിയന്റെ പട്ടികയില് ഉള്ളത്.
