കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച സിംഗപ്പൂരില്‍വച്ച് കൂടിക്കാഴ്ച ലോക സമാധാനത്തിനായെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോഗ് ഉന്നുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവിട്ട് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. തന്‍റെ ട്വിറ്ററിലൂടെയാണ് കൂടിക്കാഴ്ച ജൂണ്‍ 12ന് സിംഗപ്പൂരില്‍ വച്ച് ഉണ്ടാകുമെന്ന് ട്രംപ് അറിയിച്ചത്. ലോക സമാധാനത്തിനുള്ള മികച്ച നിമിഷമായി തങ്ങള്‍ ഇതിനെ മാറ്റുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. 

Scroll to load tweet…

അമേരിക്കന്‍ പ്രസിഡന്‍റും ഉത്തകര കൊറിയന്‍ നേതാവും തമ്മില്‍ നടക്കുന്ന ആദ്യ മീറ്റിംഗായിരിക്കും ജൂണില്‍ സിംഗപ്പൂരില്‍ നടക്കാന്‍ പോകുന്നത്. മാര്‍ച്ചില്‍ കിമ്മിന്‍റെ ക്ഷണം ട്രംപ് സ്വീകരിച്ചതോടെ ഇരുവരുടെയും കൂടിക്കാഴ്ച എന്നുണ്ടാകുമെന്ന് ഉറ്റുനോക്കുകയായിരുന്നു ലോക രാജ്യങ്ങള്‍. കൊറിയന്‍ സൈന്യത്തെ പിന്‍വലിച്ച മേഖലയിലോ മംഗോളിയയിലോ വച്ച് കൂടിക്കാഴ്ച നടത്താമെന്ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും കൂടിക്കാഴ്ച സിംഗപ്പൂരില്‍ നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.