അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് ഭിന്നലിംഗക്കാരെ ഒഴിവാക്കാന്‍ തീരുമാനം. ഭിന്നലിംഗത്തില്‍പ്പെട്ട സൈനികര്‍ക്ക് ആരോഗ്യ പരിരക്ഷയ്ക്കായി അധിക പണം ചെലവാക്കേണ്ടിവരുന്നെന്നാണ് വാദം. സൈന്യത്തിലുള്ള പതിനായിരത്തോളം ഭിന്നലിംഗക്കാരെ ഈ തീരുമാനം ബാധിക്കും. കഴിഞ്ഞ വര്‍ഷം ഭിന്നലിംഗക്കാര്‍ക്ക് അനുകൂലമായി ഒബാമ എടുത്ത തീരുമാനം അട്ടിമറിച്ച് കൊണ്ടാണ് ട്രംപിന്‍റെ പുതിയ തീരുമാനം. കര,നാവിക, വ്യോമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നലിംഗക്കാര്‍ എന്തുചെയ്യുമെന്ന കാര്യത്തില്‍ ആശങ്ക.

തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുതിയ തീരുമാനം ട്രംപ് അറിയിച്ചത്. സൈനിക മേധാവികളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് ട്വിറ്ററിലൂടെ ട്രംപ് വ്യക്തമാക്കി. ട്രംപിന്‍റെ പുതിയ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ട്രംപിന്‍റെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പുയരുന്നുണ്ട്.