2005 നവംബറില്‍ വിവാഹിതരായ ഇരുവര്‍ക്കും ഇവര്‍ക്ക് അഞ്ചു കുട്ടികളുമുണ്ട്.
ന്യൂയോര്ക്ക്: അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ മൂത്ത മകന് ട്രംപ് ജൂനിയര് വിവാഹമോചനത്തിനൊരുങ്ങുന്നു. ദാമ്പത്യ അസ്വാരസ്യങ്ങളെ തുടര്ന്ന് ഒത്തുപോകാന് സാധിക്കില്ലെന്ന് തീരുമാനിച്ച ട്രംപ് ജുനിയറും ഭാര്യ വനേസയും കോടതിയില് വിവാഹമോചന ഹര്ജി നല്കി.
2005 നവംബറില് വിവാഹിതരായ ഇരുവര്ക്കും ഇവര്ക്ക് അഞ്ചു കുട്ടികളുമുണ്ട്. ഇവര്ക്കിടയിലുള്ള അകല്ച്ചയെക്കുറിച്ച് ഏതാനും ആഴ്ചകള് മുന്പ് ന്യൂയോര്ക്ക് പോസ്റ്റ് വാര്ത്ത നല്കിയിരുന്നു. വിവാഹമോചനത്തിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല. അവകാശത്തര്ക്കങ്ങളൊഴിവാക്കിക്കൊണ്ടുള്ള വിവാഹമോചനത്തിനാണ് മുന് മോഡല് കൂടിയായ വനേസ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന.
