ഭാര്യയുടെ പേരില്‍ അക്ഷരത്തെറ്റ്  ട്രംപ് ട്വീറ്റ് പിന്‍വലിച്ചു 

ട്വിറ്ററിലെ അബദ്ധങ്ങള്‍ ട്രംപിന് പുത്തരിയല്ല. അത് ഇടയ്ക്കിടയ്ക്ക് സംഭവിക്കുന്നതാണ്. എന്നാല്‍ ഇത്തവണ സ്വന്തം ഭാര്യയുടെ പേര് തന്നെയാണ് ട്രംപിന് തെറ്റിപ്പോയത്. രോഗം ഭേധമായി പ്രഥമ വനിത മെലാനിയ ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയെന്ന് ട്വീറ്റ് ചെയ്തപ്പോഴാണ് മെലാനിയയുടെ പേരില്‍ ട്രംപ് അക്ഷരത്തെറ്റ് വരുത്തിയത്. 

മെലാനിയ എന്നതിന് പകരം മെലാനി എന്നായിരുന്നു ട്രംപ് കുറിച്ചത്. പിന്നീട് അബദ്ധം തിരിച്ചറിഞ്ഞതോടെ ട്വീറ്റ് പിന്‍വലിച്ച് മെലാനിയ എന്ന് തിരുത്തി പുതിയതായി ട്വീറ്റ് ചെയ്യുകയായിരുന്നു. പ്രഥമ വനിത വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. മെലാനിയ സുഖമായിരിക്കുന്നു. നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ത്ഥനയ്ക്ക് ആശംസകള്‍ക്കും നന്ദി- ട്രംപ് കുറിച്ചു.

Scroll to load tweet…