Asianet News MalayalamAsianet News Malayalam

ചെറിയ പ്രായത്തിൽ കുടിയേറിയവ‍ർക്കെതിരെ നിയമനടപടിയില്ല; സമവായ നിർദ്ദേശവുമായി ട്രംപ്

കുട്ടികളായിരിക്കെ അമേരിക്കയിലേക്ക് കുടിയേറിവർക്കെതിരെ നിയമ നടപടിയില്ലെന്ന് ട്രംപ് വ്യക്തമാക്കി. കുടുതൽ അനധികൃത കുടിയേറ്റക്കാർക്ക് താത്ക്കാലിക സുരക്ഷിതത്വം ഉറപ്പാക്കുന്നത് പരിഗണിക്കാമെന്നും ട്രംപ്

Trump Offers Temporary Protections for migrants
Author
Washington, First Published Jan 20, 2019, 9:16 AM IST

വാഷിങ്ടണ്‍:  അമേരിക്കയിലെ ഭരണ പ്രതിസന്ധി മറികടക്കാൻ സമവായ നീക്കവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭരണം മൂന്നാം വർഷത്തിലേക്ക് കടക്കുന്ന ദിവസമാണ് ട്രംപിന്‍റെ ഇടപെടൽ. കുട്ടികളായിരിക്കെ അമേരിക്കയിലേക്ക് കുടിയേറിവർക്കെതിരെ നിയമ നടപടിയില്ലെന്ന് ട്രംപ് വ്യക്തമാക്കി. കുടുതൽ അനധികൃത കുടിയേറ്റക്കാർക്ക് താത്ക്കാലിക സുരക്ഷിതത്വം ഉറപ്പാക്കുന്നത് പരിഗണിക്കാമെന്നും ട്രംപ് വാഗ്ദാനം ചെയ്തു.ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ പാർട്ടിയും ഇതിനെ പിന്തുണയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios