നാറ്റോയ്ക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാറ്റോ സെക്രട്ടറി ജനറല്‍ ജീന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗുമായി നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തിലാണ് ട്രംപ് തന്റെ മുന്‍നിലപാട് തിരുത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നാറ്റോയ്‌ക്കെതിരെ ട്രംപ് നിലപാടെടുത്തിരുന്നു. തീവ്രവാദത്തിനെതിരെ നാറ്റോയ്ക്ക് എന്ത് ചെയ്യാനാകുമെന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നതായി ട്രംപ് വ്യക്തമാക്കി.