വാഷിംഗ്ടണ്‍: അലബാമയിൽ തോറ്റ സ്വന്തം സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സെനറ്റ് തെരെഞ്ഞെടുപ്പില്‍ തോറ്റ റോയ് മൂറിന് പകരം ലൂഥർ സ്ട്രേഞ്ചിനെയാണ് താൻ ആദ്യം നിർദേശിച്ചതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. മൂറിന് ജയിക്കാൻ കഴിയില്ലെന്ന് തനിക്ക് തോന്നിയിരുന്നെന്നും അത് ശരിയായെന്നും ട്രംപ് പ്രതികരിച്ചു.
സെനറ്റിലേയ്ക്കുളള തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഡാഗ് ജോന്‍ ആണ് വിജയിച്ചത്. 25 വർഷത്തിനു ശേഷം ഇതാദ്യമായാണ് അലബാമയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി വിജയിക്കുന്നത്. കഴിഞ്ഞ കുറെ കൊല്ലങ്ങളായി റിപ്പബ്ലിക്കിന്റെ കോട്ടയായിരുന്നു അലാബാമ.
ഡാഗിന്‍റെ വിജയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് റിപ്പബ്ലിക്കൻ പാർട്ടിക്കും വലിയ തിരിച്ചടിയായിട്ടുണ്ട്. ഡാഗിന്‍റെ കടന്നുവരവോടെ സെനററിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭൂരിപക്ഷം 49 ആയി ഉയർന്നിട്ടുണ്ട്.
