മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമർ പുടിനും നിയുക്‌ത അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും ഫോണിൽ ചർച്ച നടത്തി. യുഎസ്–റഷ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഭാവി ശ്രമങ്ങളെ കുറിച്ചാണ് ഇരുവരും ചർച്ച നടത്തിയതെന്ന് ട്രംപിന്റെ ഓഫീസ് അറിയിച്ചു. 

വ്യാപാര, സാമ്പത്തിക മേഖലകളിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും നിലവിലെ യുഎസ്–റഷ്യ ബന്ധത്തെ കുറിച്ചുമാണ് ഇരുവരും ചർച്ച നടത്തിയതെന്ന് മോസ്കോയിലെ ക്രംലിൻ കൊട്ടാരം ഓഫീസും അറിയിച്ചു. പ്രസിഡന്റ് സ്‌ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ട്രംപിനെ പുടിൻ അംഭിനന്ദിച്ചതായും ക്രംലിൻ അറിയിച്ചു. 

യുഎസ് പ്രസിഡന്റായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് ലോകത്തെ ശക്‌തി ചേരികളിൽ വലിയ മാറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പുടിനുമായി അടുത്ത സൗഹൃദമാണ് ട്രംപിനുള്ളത്.