രാഷ്ട്രീയത്തിന് അമിത ശ്രദ്ധ നല്‍കിയത് കൊണ്ടാണ് ഓസ്‌കര്‍ വേദിയിലെ പുരസ്‌കാര പ്രഖ്യാപനത്തിനിടെ അധികൃതര്‍ക്ക് അബദ്ധം പറ്റിയതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചടങ്ങിന്റെ നടത്തിപ്പ് നന്നാക്കാന്‍ നോക്കാതെ എല്ലാവരും തന്നെ ശല്യപ്പെടുത്തുകയായിരുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി. 

ഓസ്‌കാര്‍ പുരസ്‌കാര ദാനചടങ്ങ് മോഹിപ്പിക്കുന്ന ഒന്നായിരുന്നില്ല, അത് വിഷമമുണ്ടിക്കിയെന്നും ട്രംപ് പറഞ്ഞു. മികച്ച ചിത്രത്തിന്റെ പേര് തെറ്റായി പ്രഖ്യാപിച്ചത്ഓസ്‌കര്‍ നിശയില്‍ കല്ലുകടിയായിരുന്നു. പുരസ്‌കാരമെഴുതിയ കാര്‍ഡ് തെറ്റിയതാണ് മൂണ്‍ ലൈറ്റിന് പകരം ലാ ലാ ലാന്‍ഡ് മികച്ച ചിത്രമായി പ്രഖ്യാപിക്കപ്പെടാന്‍ കാരണമായത്.