ശനിയാഴ്ച വൈകുന്നേരം പ്രദേശിക സമയം വൈകുന്നേരം ആറ് മണിയോടെയായിരുന്നു ബഹുനില കെട്ടിടത്തില്‍ തീപിടിച്ചത്.

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറില്‍ തീപിടുത്തം. ഒരാള്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ന്യൂയോര്‍ക്ക് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. പരിക്കേറ്റവരെല്ലാം അഗ്നിശമന സേനാ ഉദ്ദ്യോഗസ്ഥരാണ്.

ശനിയാഴ്ച വൈകുന്നേരം പ്രദേശിക സമയം വൈകുന്നേരം ആറ് മണിയോടെയായിരുന്നു ബഹുനില കെട്ടിടത്തില്‍ തീപിടിച്ചത്. ട്രംപ് ടവറിലെ അപ്പാര്‍ട്ട്മെന്റുകളില്‍ സംഭവ സമയത്ത് പ്രസിഡന്റിന്റെ കുടുംബാംഗങ്ങള്‍ ആരും ഉണ്ടായിരുന്നില്ല. 50-ാം നിലയിലാണ് തീപിടിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ അഗ്നി ശമന സേന രണ്ട് മണിക്കൂറുകള്‍ കൊണ്ട് പൂര്‍ണ്ണമായും തീയണച്ചു. ഗുരുതരമായി പൊള്ളലേറ്റ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാളാണ് മരിച്ചത്. പരിക്കേറ്റവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. തീപിടുത്തത്തിന്റെ കാരണവും വ്യക്തമല്ല.