സൈനികരുടെ സേവനത്തിനും ത്യാഗത്തിനും ഇറാഖിൽ ഭീകരർക്കെതിരായ വിജയത്തിനും ട്രംപ് നന്ദിയറിയിച്ചു. ഇറാഖിൽ നിന്ന് സേനയെ പിൻവലിക്കുന്നതിനെക്കുറിച്ച് യാതൊരു തീരുമാനവും ഇപ്പോഴില്ലെന്നും ട്രംപ് പറഞ്ഞു

ബാഗ്ദാദ്: ഇറാഖിലെ അമേരിക്കൻ സൈനികർക്ക് അപ്രതീക്ഷിത ക്രിസ്തുമസ് സമ്മാനവുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ബാഗ്ദാദിലെ ക്യാമ്പില്‍ നേരിട്ടെത്തിയാണ് പ്രസിഡന്‍റ് സൈനിക‌ർക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ചത്. ഭാര്യ മെലാനിയയുമൊത്താണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആദ്യ ഇറാഖ് സന്ദർശനം.

ക്രിസ്തുമസ് ദിനത്തിൽ ഇറാഖ് തലസ്ഥാനമായ ക്യാമ്പിലേക്ക് പ്രസിഡന്‍റ് എത്തിയതറിഞ്ഞ് സൈനികർ ചുറ്റും കൂടി. പിന്നീട് പ്രസിഡന്‍റിനൊപ്പം ആഘോഷം തകര്‍ത്തു. ചിലർ സെൽഫിയെടുത്തു. ഓരോരുത്തരെയായി പരിചയപ്പെട്ട് പ്രസിഡന്‍റും ഭാര്യയും ഏറെ സമയം അവിടെ ചെലവഴിച്ചു.

സൈനികരുടെ സേവനത്തിനും ത്യാഗത്തിനും ഇറാഖിൽ ഭീകരർക്കെതിരായ വിജയത്തിനും ട്രംപ് നന്ദിയറിയിച്ചു. ഇറാഖിൽ നിന്ന് സേനയെ പിൻവലിക്കുന്നതിനെക്കുറിച്ച് യാതൊരു തീരുമാനവും ഇപ്പോഴില്ലെന്നും ട്രംപ് പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ പോരാടാൻ 5,000 സൈനികരാണ് ഇറാഖ് സർക്കാരിനെ സഹായിക്കാനായി രാജ്യത്തുള്ളത്. ഇറാഖി പ്രധാനമന്ത്രി അദേൽ അബ്ദുൾ മെഹ്ദിയുമായുള്ള കൂടിക്കാഴ്ച അവസാന നിമിഷം ട്രംപ് വേണ്ടെന്ന് വച്ചു.