ശബരിമല: ഭൂമാത ബ്രിഗേഡ് നേതാവും സ്ത്രീ വിമോചന പ്രവർത്തകയുമായ തൃപ്തി ദേശായ് വിലക്ക് ലംഘിച്ച് ശബരിമല സന്നിധാനത്ത് എത്തുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ഇതേതുടർന്ന് സന്നിധാനത്തും പരിസരത്തും സുരക്ഷ ശക്‌തമാക്കി. വേഷ പ്രച്ഛന്നയായി ശബരിമലയിൽ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സുരക്ഷ ശക്‌തമാക്കിയിരിക്കുന്നത്.
മണ്ഡലകാലത്ത് ശബരിമലയിൽ ഡ്യൂട്ടി കഴിഞ്ഞ മടങ്ങിയ പോലീസുകാരെയും സുരക്ഷ ശക്‌തമാക്കിയതിന്റെ ഭാഗമായി തിരിച്ചുവിളിച്ചു. സംസ്‌ഥാന പോലീസിന് പുറമേ ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പോലീസും സുരക്ഷയ്ക്കുണ്ട്. എന്നാൽ സുരക്ഷ ശക്‌തമാക്കിയത് സാധാരണ നടപടിയാണെന്നും മറ്റ് കാര്യങ്ങളൊന്നും ഇല്ലെന്നുമാണ് പോലീസിന്‍റെ വിശദീകരണം.
