ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ചെന്നൈ: തമിഴ്നാട്ടിലെ എംഎൽഎമാർക്കെിരായ അയോഗ്യത കേസ് സുപ്രീം കോടതി പരിഗണിക്കണം എന്നാവശ്യപ്പെട്ട് ടി ടി വി ദിനകര പക്ഷത്തെ 17 എം എൽ എമാർ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസിൽ മദ്രാസ് ഹൈക്കോടതി ഭിന്നവിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് എം എൽ എ മാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

അയോഗ്യത നടപടി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ ഇന്ദിര ബാനർജി ശരിവച്ചപ്പോൾ ജസ്റ്റിസ്‌ എം സുന്ദർ അയോഗ്യത റദ്ദാക്കണമെന്നു വിധിച്ചു. ഇതോടെ ആണ് മൂന്നാമാതൊരു ജഡ്ജി കൂടി ഉള്‍പ്പെട്ട ബെഞ്ച് കേസ് കേൾക്കട്ടെ എന്ന് തീരുമാനിച്ചത്. അയോഗ്യതക്കെതിരെ സമർപ്പിച്ച ഹർജി പിൻവലിക്കാൻ നിശ്ചയിച്ച ആണ്ടിപ്പട്ടി എം എൽ എ തങ്കതമിഴ്ശെൽവൻ സുപ്രീം കോടതിയെ സമീപിച്ചിട്ടില്ല.