തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായേക്കാവുന്ന ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ അട്ടിമറി ജയത്തിലേയ്ക്ക് ടി ടി വി ദിനകരന്‍. മൈലാപ്പൂരിലെ ക്വീന്‍മേരി കോളേജിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. പത്തൊമ്പത് ഘട്ടങ്ങളിലായാണ് വോട്ടെണ്ണുന്നത്. വോട്ട് നിലയില്‍ ഡിഎംകെ മൂന്നാം സ്ഥാനത്തും എഐഎഡിഎംകെ രണ്ടാം സ്ഥാനത്തുമാണുള്ളത്. 

രണ്ടില ചിഹ്നം തിരിച്ചുപിടിക്കാന്‍ മാത്രമല്ല എഐഎഡിഎംകെയെ രക്ഷിക്കാന്‍ കൂടിയാണ് തന്‍റെ പോരാട്ടമെന്ന് ടി ടി വി ദിനകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കനിമൊഴിക്കും രാജയ്ക്കും ഉണ്ടായ വിജയം ഒരിക്കലും ജയലളിതയുടെ മണ്ഡലത്തില്‍ പ്രതിഫലിക്കില്ല. ഈ തെരഞ്ഞെടുപ്പ് ഫലം തമിഴ് രാഷ്ട്രീയത്തില്‍ എന്ത് പ്രതിഫലനം സൃഷ്ടിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ദിനകരന്‍ പ്രതികരിച്ചു.