വിദ്യാര്‍ത്ഥികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ ടൂഷന്‍ മാസ്റ്റര്‍ പിടിയില്‍. തിരുവനനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍ കുമാറിനെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.
വര്‍ഷങ്ങളായി ടൂഷനെടുക്കുന്ന അദ്ധ്യാപകനായിരുന്നു ഇയാള്‍. വീട്ടിലെത്തിയും ടൂഷനെടുക്കുന്ന പതിവുണ്ടായിരുന്നു അരുണ്‍കുമാറിന്. ഇയാളുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ വീട്ടമ്മയാണ് പൊലീസില്‍ പരാതി നല്‍കുന്നത്. ലാപ്‍ടോപും മൊബൈലും പരിശോധിച്ചപ്പോള്‍ തന്നെ ഇയാള്‍ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്താറുണ്ടെന്ന് മനസ്സിലായെന്ന് പൊലീസ് പറയുന്നു. വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ വര്‍ഷങ്ങളായി പകര്‍ത്താറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം . എന്നാല്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ആര്‍ക്കെങ്കിലും കൈമാറുന്ന പതിവുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയതു.
