തിരുവനന്തപുരം: നാലുവർഷമായി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ പിടിയിൽ. മേനംകുളം പുത്തൻത്തോപ്പ് തെക്കേകുന്നു വീട്ടിൽ സെബാസ്റ്റിയൻ ഷൈജു(33)വിനെയാണ് കഠിനംകുളം എസ്.ഐ ബിനീഷ് ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

പെൺകുട്ടി പത്താം ക്ലാസിൽ പഠിച്ചിരുന്ന സമയത്ത് ഹോം ട്യൂഷൻ എടുത്തിരുന്ന പ്രതി പെൺകുട്ടിയുടെ നഗ്ന ചിത്രം മൊബൈലില്‍ എടുത്ത ശേഷം അത് പുറത്തു കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ നാലുവർഷമായി പീഡിപ്പിച്ചുവരികയായിരുന്നുയെന്നു കഠിനംകുളം പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
