തിരുവനന്തപുരം: ട്യൂഷന്‍ ക്ലാസില്‍ എത്തുന്ന വിദ്യാര്‍ത്ഥിനികളുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത് വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ച അധ്യാപകന്‍ അറസ്‌ററില്. തലസ്ഥാനത്തെ പ്രമുഖ ട്യൂഷന്‍ കേന്ദ്രത്തിലെ അധ്യാപകനായ അരുണ്‍ കുമാര്‍ ആണ് പിടിയിലായത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്ന്നാണ് ഇയാളെ മ്യൂസിയം പൊലീസ് പിടികൂടിയത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.