മനുഷ്യര്‍ക്ക് ട്യൂമര്‍ വന്ന് നീക്കം ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. ഇത് നീക്കം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുപോലെ തന്നെയാണ് ജന്തുക്കള്‍ക്കും. മനുഷ്യരുടേത് പോലെ പെട്ടന്ന് അവയുടെ ട്യൂമര്‍ കണ്ടെത്താന്‍ കഴിയില്ലെന്ന് ചുരുക്കം. ഇത്തരത്തില്‍ ഒരു ട്യൂമര്‍ വന്ന് ബുദ്ധിമുട്ടുന്ന ഒരു പെരുമ്പാമ്പാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഇന്‍ഡോര്‍ കംലാ നെഹ്‌റു മൃഗശാലയിലെ പെരുമ്പാമ്പിന്‍റെ വായിലാണ് അത്തരത്തിലൊന്നു ട്യൂമര്‍ കണ്ടെത്തിയത്. ഭക്ഷണം കഴിക്കാനാവാതെ ബുദ്ധിമുട്ടുന്ന പെരുമ്പാമ്പിനെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്‍റെ ഗൗരവം മനസ്സിലായത്. 

 തുടര്‍ന്ന് മരുന്നുകള്‍ പലതും പരീക്ഷിച്ചു. എന്നാല്‍ ഫലമില്ലാതെ വന്നതോടുകൂടി ഇന്ത്യയില്‍ ആരും തന്നെ ചെയ്തിട്ടില്ലാത്ത ശസ്ത്രക്രിയ ചെയ്യാന്‍ മൃഗശാല അധികൃതരും ഡോക്ടര്‍മാരും തീരുമാനിക്കുകയായിരുന്നു. അനസ്‌തേഷ്യ നല്‍കലായിരുന്നു ശ്രമകരമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ഉത്തം യാദവ് പറയുന്നു.300 ഗ്രാം വലുപ്പമുണ്ടായിരുന്ന ട്യൂമര്‍ പിന്നീട് ശസ്ത്രക്രിയയിലൂടെ ആണ് നീക്കം ചെയ്തു. ശസ്ത്രക്രിയയുടെ വിഡിയോയും അവര്‍ പങ്കുവച്ചിട്ടുണ്ട്.

വീഡിയോ കാണാം..