സിറിയന്‍ അതിര്‍ത്തിയില്‍ തന്പടിച്ചിരുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ തുരത്തിയതായി തുര്‍ക്കി. സിറിയയില്‍ തുര്‍ക്കി ആക്രമണം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴാണ് അതിര്‍ത്തിയിലെ തീവ്രവാദികളെ ഉന്മൂലനം ചെയ്തതായുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്. അതിര്‍ത്തിയോട് ചെര്‍ന്നുള്ള ഭീകരരെ ഇല്ലാതാക്കുന്നത് വരെ സൈനിക നടപടി അവസാനിപ്പിക്കില്ലെന്ന് തുര്‍ക്കി നേരത്തെ അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ സൈനിക നടപടി തുടരുമോ എന്ന് തുര്‍ക്കി വ്യക്തമാക്കിയിട്ടില്ല.