തുര്‍ക്കിയില്‍ പൊതുതെരഞ്ഞെടുപ്പ് ഇന്ന്
ദില്ലി: തുർക്കിയിൽ പ്രസിഡന്റ് - പാർലമെന്റ് തെരഞ്ഞെടുപ്പുകൾ ഇന്ന് നടക്കും. പ്രസിഡന്റിന് കൂടുതൽ അധികാരങ്ങൾ നൽകുന്നതിനുള്ള ജനഹിതപരിശോധന അനുകൂലമായതിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് പ്രസിഡന്റ് തയ്യിപ് ഉർദുഗാന് നിർണായകമാണ്.
റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി അംഗം മുഹാറം ഇൻസാണ് ഉർദുഗാന്റെ പ്രധാന എതിരാളി. മൊത്തം ആറുസ്ഥാനാർഥികളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഉർദുഗാന് തന്നെയാണ് തെരഞ്ഞെടുപ്പില് രാഷ്ട്രീയ നിരീക്ഷകര് മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്.
