രാജ്യത്ത് പീഡനവും ബാല വിവാഹവും വർധിച്ച സാഹചര്യത്തിലാണ് നടപടിയെന്നാണ് ഭരണ കക്ഷിയായ ജസ്റ്റിസ് ആന്‍റ് ഡെമോക്രാമിറ്റിക്ക് പാര്‍ട്ടി നേരത്തെ പറഞ്ഞത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിർബന്ധിച്ചല്ല ലൈംഗിക ബന്ധത്തിലേർപ്പെട്ടതെങ്കിൽ, അവളെ വിവാഹം ചെയ്യാൻ തയ്യാറാണെങ്കിൽ കുറ്റം ഒഴിവാക്കാനായിരുന്നു നിയമത്തില്‍ പറഞ്ഞിരുന്നത്. 

എന്നാല്‍ രാജ്യത്തും, അന്താരാഷ്ട്രതലത്തിലും വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് നിയമം പിന്‍വലിച്ചത്. രാജ്യത്ത് മൂവായിരത്തിലധികം കേസുകളെ നിയമം ബാധിക്കുമെന്നായിരുന്നു കണക്ക്.